മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മുരിങ്ങയില കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.
ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും
മുരിങ്ങയിലയിലെ ഡയറ്ററി ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാകും.
ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക