ഇന്ന് ഏവരും സ്കിൻ കെയറിന് പ്രാധാന്യം നല്‍കുന്നവരാണ്. സ്കിൻ കെയര്‍ റുട്ടീനിൽ വളരെ പ്രാധാന്യമുള്ളതാണ് സ്ക്രബ്. മുഖത്തും മറ്റും നശിച്ചുപോയ കോശങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ഒഴിവാക്കാൻ ഇവയെ ഉരച്ച് കളയുന്നതാണ് സ്ക്രബ് എന്ന് ലളിതമായി പറയാം.
പക്ഷേ സ്ക്രബ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് നല്ലതാണോ അതോ ദോഷമാണോ എന്നെല്ലാമുള്ള സംശയങ്ങള്‍ പലരിലുമുണ്ടാകാറുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയാം.
സ്ക്രബ് ചെയ്യുന്നത് നല്ലതുതന്നെയാണ്. അത് സ്കിൻ കെയര്‍ റുട്ടീനിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരു ഘട്ടം തന്നെയാണ്. എന്നാല്‍ സ്ക്രബ് ചെയ്യുന്നത് അമിതമാകുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയേ ഇത് ചെയ്യേണ്ടൂ. അതിലധികമാകുമ്പോള് അത് ചര്‍മ്മത്തിന്റെ സ്വാഭാവികാവസ്ഥയെ നശിപ്പിക്കുന്നു. സെൻസിറ്റീവ് സ്കിൻ ഉള്ളവരെ സംബന്ധിച്ചിടത്തോളം ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാനും ഇത് കാരണമാകുന്നു.
സ്ക്രബ് ചെയ്യുന്നത് മുഖം തിളക്കമുള്ളതാക്കാനും മുഖക്കുരു കുറയ്ക്കാനോ ഒഴിവാക്കാനോ എല്ലാം പ്രയോജനപ്പെടും.
സ്ക്രബ് ചെയ്യുന്നതിന് മുമ്പ് ആദ്യം മുഖം വെറുതെ വെള്ളമുപയോഗിച്ചൊന്ന് കഴുകണം. ഇത് ഉണങ്ങുന്നതിന് മുമ്പ് തന്നെ സ്ക്രബ് കയ്യിലെടുത്ത് മുഖത്ത് തേക്കണം. ശേഷം മുഖത്താകെ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. ചെറുതായി പ്രഷര്‍ കൊടുത്ത് വേണം സ്ക്രബ് തേച്ച് പിടിപ്പിക്കാൻ. എന്നാല്‍ അമിതമായ ബലം പിടിക്കാനും പാടില്ല. വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതാണ് നല്ലത്.
മുഖം മസാജ് ചെയ്യുമ്പോള്‍ എപ്പോഴും താഴെ നിന്ന് മുഖളിലേക്ക് എന്ന രീതിയിലേ വിരലുകള്‍ ചലിപ്പിക്കാവൂ. മൂക്കിന് മുകളിലും മൂക്കിന്റെ അരികുകളിലുമെല്ലാം നല്ലതുപോലെ സ്ക്രബ് ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ കവിളുകളിലും മേല്‍ച്ചുണ്ടിന് മുകളിലും.
10-15 സെക്കൻഡ് നേരമെങ്കലും സ്ക്രബ്ബിംഗ് തുടര്‍ന്ന ശേഷം താടിയിലും കഴുത്തിലുമെല്ലാം ഒരു പത്ത് സെക്കൻഡ് നേരം സ്ക്രബ് വച്ച് മസാജ് ചെയ്യുക. ശേഷം വെറുതെ വെള്ളം കൊണ്ട് മുഖവും കഴുത്തുമെല്ലാം കഴുകിയെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക