ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമാണ് നെയ്യ്. പരമ്പരാഗതമായിത്തന്നെ ഇന്ത്യൻ അടുക്കളകളില്‍ നെയ്യിന് വലിയ സ്ഥാനമാണുള്ളത്. ചോറിനൊപ്പമോ പലഹാരങ്ങള്‍ക്കൊപ്പമോ എല്ലാം ചേര്‍ത്ത് നെയ്യ് പതിവായി കഴിക്കുന്നത് പണ്ട് മുതല്‍ തന്നെ മിക്ക വീടുകളിലെയും ശീലമാണ്.
എന്നാൽ വിപണിയില്‍ നിന്ന് വാങ്ങി കഴിക്കുന്ന എല്ലാ നെയ്യും ആരോഗ്യഗുണങ്ങള്‍ ഉറപ്പുവരുത്തുന്നില്ല എന്നതാണ് സത്യം. എങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നത് എന്നതുതന്നെയാണ് ഇവിടെ ഘടകമായി വരുന്നത്.
പാലില്‍ നിന്ന് നേരിട്ടും അതേസമയം പാല് തൈരാക്കി അതില്‍ നിന്നും നെയ്യ് ഉത്പാദിപ്പിക്കുന്ന രീതിയുണ്ട്. ഇതില്‍ രണ്ടാമതായി പറഞ്ഞ രീതി, അതായത് പാല് തൈരാക്കി അതില്‍ നിന്ന് നെയ്യ് ഉത്പാദിപ്പിക്കുന്ന രീതിയാണ് ഏറ്റവും മികച്ചത്.
പക്ഷേ വിപണിയില്‍ നിന്ന് നാം വാങ്ങിക്കുന്ന നെയ്യെല്ലാം മിക്കവാറും വ്യാവസായികാടിസ്ഥാനത്തില്‍ ഒന്നിച്ച് വലിയ അളവില്‍ നിര്‍മ്മിക്കുന്നതിനാല്‍ തന്നെ പാല് തൈരാക്കുക- അതില്‍ നിന്ന് നെയ്യുണ്ടാക്കുക എന്ന ‘എക്സ്ട്രാ’ പ്രവര്‍ത്തനം കൂടി ചെയ്യില്ല. ഇതോടെ ഇതിന്റെ പോഷകങ്ങളിലും കുറവ് വരുന്നതായാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ ഈ നെയ്യിന് ഗുണങ്ങളൊന്നുമില്ല, ഇത് കഴിക്കരുത് എന്നല്ല പറയുന്നത്. നെയ്യുണ്ടാക്കുന്ന പരമ്പരാഗത രീതിയല്ല- അതില്‍ പോഷകങ്ങള്‍ക്ക് ചോര്‍ച്ചയും സംഭവിക്കുന്നുണ്ട് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതുകൊണ്ട് തന്നെ വീടുകളിലും അല്ലെങ്കില്‍ ചെറിയ കേന്ദ്രങ്ങളിലുമെല്ലാം തയ്യാറാക്കുന്ന നെയ്യ് വാങ്ങി ഉപയോഗിക്കുന്നതാണ് ഏറെയും നല്ലത്. ഇവയാകുമ്പോള്‍ അധികവും തൈര് കടഞ്ഞ് വെണ്ണയെടുത്ത് അത് ഉരുക്കിത്തന്നെയാണ് നെയ്യുണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക