ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷയിൽ പ്രതികരിച്ച്സിനിമ താരം ഷെയ്ൻ നിഗം രംഗത്തെത്തി.
‘വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല’ എന്ന താരത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണത്തിന് നിരവധി പേർ കമന്റുമായി രംഗത്തുവന്നു. പോക്സോ നിയമം പ്രാബല്യത്തിൽ ആയതിന്റെ പതിനൊന്നാം വാർഷികത്തിലാണ് പോക്സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായി വധശിക്ഷ വിധിക്കുന്നത്.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്നും കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ആണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക