മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിഴിഗൽ സേരാ’ എന്ന ഗാനം സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ ഖദീജയാണ് ആലപിച്ചത്. ഹിഷാം അബ്ദുൽ വഹാബ് ഈണമൊരുക്കിയ ഗാനത്തിന് സംഗീത് രവീന്ദ്രന് ആണ് വരികൾ കുറിച്ചത്.
ഖദീജയുടെ ആലാപനമികവിൽ തിളങ്ങിയ ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഈ ലോകം’ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫിലിപ്സ്’. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നു ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ഫിലിപ്സിൽ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക