ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പച്ചക്കറിയാണ് കാരറ്റ്. കാരറ്റിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലം നിലനിർത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും.
കാരറ്റിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ എ സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായകമാണ്.
ആന്റിഓക്സിഡന്റ് ബീറ്റാ കരോട്ടിൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കലോറി കുറവും പോഷകങ്ങൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കാരറ്റ് കഴിയും.
കാരറ്റ് വേവിച്ച് കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. വേവിച്ച കാരറ്റിന് കുറച്ച് കലോറിയാണുള്ളത്. വൈകുന്നേരത്തെ ലഘുഭക്ഷണമായോ സാലഡിനൊപ്പമെല്ലാം കാരറ്റ് കഴിക്കാം.
കാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ ദഹനനാളത്തിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക