സവാള പച്ചയ്ക്ക് കഴിച്ചാൽ പല ഗുണങ്ങൾ ലഭിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ പച്ച ഉള്ളിക്ക് ശക്തിയുണ്ട്. ഈ ഉള്ളിയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റീസ് കുറയ്ക്കാൻ സവാള ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് സവാള. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല് വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും വളരെയധികം സഹായിക്കും.
പച്ച ഉള്ളി ആന്റി ഓക്സിൻ്റുകളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഇതിലെ ശക്തമായ ആൻ്റി ഓക്സിഡൻ്റായ ക്വെർസെറ്റിന്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല ഇതിലുള്ള ഫ്ലേവനോയിഡ് എന്ന ആൻ്റി ഓക്സിഡൻ്റും കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്.
പച്ച ഉള്ളിയിൽ സൾഫർ വളരെ കൂടുതലാണ്. ഈ പച്ച ഉള്ളി ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. ഇതിലെ കാൻസർ വിരുദ്ധ ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ആമാശയം, വൻകുടൽ ക്യാൻസറുകൾ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുന്നതാണ് സവാള.
ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിന്റെ ജ്യൂസില്‍ തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിയ്ക്കാം.
കൊളസ്ട്രോള്‍ കുറയ്ക്കുകയെന്ന ധര്‍മം കൂടി സവാള ചെയ്യുന്നുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും. ഇതിലെ മീഥൈലലൈല്‍ സള്‍ഫൈഡാണ് ഈ ഗുണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക