സല്മാന് ഖാന് നായകനായ ഏറ്റവും പുതിയ ചിത്രം ‘ടൈഗർ 3’ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് തവണ സെന്‍സര്‍ നടത്തിയെങ്കിലും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ നായിക കത്രീന കൈഫിന്റെ ഒരു ടവൽ ഫൈറ്റ് അടക്കം ചില പ്രത്യേക സീനുകളാണ് വിലക്കിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.
അതേസമയം, ഈ വിലക്ക് താല്‍ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ നടക്കുന്ന അവലോകനങ്ങളില്‍ ഈ തീരുമാനം മാറാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേസമയം കുവൈത്തിൽ ആദ്യം തടഞ്ഞെങ്കിലും പിന്നീട് അനുമതി നൽകി. യുഎഇ, സൗദി, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സമീപ കാലത്ത് വന്‍ ഹിറ്റുകള്‍ ലഭിക്കാതിരുന്ന സല്മാന് ഖാന് തിരിച്ചുവരവാണ് ടൈഗര്‍ 3 കണക്കുകള്‍ പറയുന്നത്. യാഷ് രാജ് ഫിലിംസിന്റെ പുതിയ ചിത്രം ടൈഗര്‍ 3. വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില് പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്റെ ദീപാവലി റിലീസ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക