കറിവയ്ക്കുമ്പോൾ എരിവ് കൂടിപ്പോയാൽ എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവരുണ്ടോ? ഇതാ അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട ചില നുറുക്കുവിദ്യകൾ.
കറിയിലേക്ക് ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാവുന്നതാണ്. ഉപ്പ് കൂടിയാലും ഇതുതന്നെ ചെയ്യാവുന്നതാണ്.
കറിയിൽ എരിവോ എണ്ണയോ അധികമായാൽ, ഒരു കഷ്ണം റൊട്ടി എടുത്ത് അല്പം വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക, ഇവ എണ്ണയും എരിവും വലിച്ചെടുക്കും. ഇനി കറിയിൽ എരിവ് കുറയ്ക്കാൻ അല്പം പാൽ പൊടിയും ചേർക്കാവുന്നതാണ്. ഇത് എരിവ് കുറഞ്ഞ് കിട്ടുന്നതിനൊപ്പം കറിയ്ക്ക് കൊഴുപ്പും നൽകും.
കറിയിലേക്ക് അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. അതല്ലെങ്കില്‍ വിനാഗിരി ആയാലും മതി. ഇതും കറിയുടെ സ്വഭാവമനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
കറിയില്‍ എരിവ് കൂടിയാൽ ഏതാനും പച്ചക്കറി കഷ്ണങ്ങള്‍ കൂടി ചേര്‍ത്താലും എരിവ് കുറയും. എന്നാല്‍ ജലാംശം കൂടുതലുള്ള കുമ്പളങ്ങ പോലെയുള്ള പച്ചക്കറികള്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.
എരുവ് അധികമായാല്‍ കറിയില്‍ പാലും പാലുല്പന്നങ്ങളും ചേര്‍ക്കുന്നതും നല്ലതാണ്. തൈര്, പാല്, ക്രീം തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഇത് എരുവ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിപ്പിക്കുകയും സ്വാദ് കൂട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക