തിരക്കഥാകൃത്തും അഭിനേതാവുമായ റോണി ഡേവിഡ് രാജ്, സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗത സംവിധായകനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ‘പഴഞ്ചൻ പ്രണയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.
നവംബർ 24ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതിഹാസ മൂവീസിന്റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ഫീൽ ഗുഡ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനുശേഷം റോണി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെ എസ് ചിത്ര, മധു ബാലകൃഷ്ണൻ, ഷഹബാസ് അമൻ, കാർത്തിക വൈദ്യനാഥൻ, വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷൻ എന്നിവരാണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക