കൊല്ലം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ വരുംവർഷം കലോത്സവത്തിന് നോൺ വെജ് ഭക്ഷണം ഉൾപ്പെടുത്തും എന്ന പ്രഖ്യാപനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ലെന്നും കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സംഘാടകസമിതി യോഗത്തിൽ പറഞ്ഞു.
കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് കലോത്സവ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ആഘോഷപൂർവ്വം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക