ദുബൈ: ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സേവനവുമായി കമ്പനി. സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യം ആണ് ഇത്തിഹാദ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വീസുകളും പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നതിനോട് അനുബന്ധിച്ചാണ് പുതിയ സൗകര്യം യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മിന തുറമുഖത്തുള്ള കേന്ദ്രത്തിലും അബുദാബി എക്സിബിഷന് കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ കേന്ദ്രങ്ങളില്‍ ഒരു മാസത്തേക്ക് സൗജന്യ ചെക് ഇന്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിന തുറമുഖത്തെ ചെക് ഇന്‍ സൗകര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. എക്സിബിഷന് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചെക്കിങ് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തിക്കുക.
ഇത്തിഹാദ് എയര്‍വേഴ്സിന് പുറമെ എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നിവയിലെ യാത്രക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ ചെക് ഇന്‍ സൗകര്യം പ്രയോജനപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഇവിടെയെത്തി ബാഗേജുകള്‍ നല്കി ചെക് ഇന്‍ ചെയ്യാവുന്നതാണ്. ഇവിടെ നിന്നും ബോര്‍ഡിങ് പാസ് ലഭിക്കുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ മുമ്പ് ഇതെല്ലാം പൂര്‍ത്തിയാക്കിയാല്‍ വിമാനം കയറി പോകേണ്ട സമയത്ത് എയപ്പോര്ട്ടില് എത്തിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക