ദുബൈ: ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന് ജനതയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യുഎഇ. ഇതിന്റെ ഭാഗമായി മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക. ഗാസയ്ക്ക് വേണ്ടി യുഎഇ ആവിഷ്കരിച്ച ഗാലണ്‍ നൈറ്റ് 3 പദ്ധതിക്ക് ചുവടെയാണിത്.
പ്രതിദിനം രണ്ട് ലക്ഷം ഗാലണ്‍ ജലം ശുദ്ധീകരിക്കാന്‍ ഇതിലൂടെ സാധിക്കും. മൂന്ന് ലക്ഷം പേര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാനും കഴിയും. ഗാസയിലെ റഫയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രെസന്റ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
അതസേമയം, ഗാസയിലെ അല്‍-ഷിഫ ആശുപത്രിയിലെ സാഹചര്യം ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അല്‍-ഷിഫയിലെ തെക്ക് ഭാഗത്തുള്ള കവാടത്തിലൂടെയാണ് ഇസ്രായേല്‍ വാഹനങ്ങളും ടാങ്കുകളും ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സര്‍ജറി കെട്ടിടത്തിന്റെ ഉള്‍വശം മുഴുവന്‍ ഇസ്രായേല്‍ അധിനിവേശ സേന തകര്ത്തുതരിപ്പണമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക