ഡിസംബർ മാസത്തിൽ ആറു ദിവസങ്ങളിലായി ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ഡിസംബർ നാലു മുതൽ 11 വരെ ആറു ദിവസങ്ങളിലായി രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കുമെന്ന് അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.
ആറു ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിൽ രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. വ്യത്യസ്ത തീയതികളിലായാണ് ഓരോ ബാങ്കിലെ സംഘടനകൾ നാലു മുതൽ 11 വരെയുള്ള തീയതികളിൽ പണിമുടക്ക് നടത്തുന്നത്.
നവംബർ 13ന് മിന്നൽ പണിമുടക്ക് നടത്താൻ അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ബാങ്കുകളിൽ മതിയായ നിയമനം നടത്തുക, സ്ഥിരം ജോലികൾക്ക് പോലും പുറം കരാർവൽക്കരിക്കുന്നത് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറു ദിവസങ്ങളിലായി ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക