തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണവില 45000 രൂപ കടന്നിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 880 രൂപയുടെ വര്‍ധനവാണ് വിപണിയില്‍ അനുഭവപ്പെട്ടത്.
ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും സ്വർണവില ഈ നിരക്കിലേക്ക് എത്തുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർധിച്ചത്.
ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്.
നവംബര്‍ 3നാണ് 45280 രൂപ എന്ന നിലയില്‍ നവംബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വ്യാപാരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക