തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 628 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ.
ഒന്നാം സമ്മാനം KM 665263 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KA 856004 എന്ന നമ്പറിനും ലഭിച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://keralalotteries.com/ വഴി ഫലം പരിശോധിക്കാൻ സാധിക്കും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 40 രൂപയാണ് വില.
ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക