ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നന്നായി വെള്ളം കുടിച്ചാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താവുന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ജലാംശം കുറയുന്നത് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.
ജലാംശം കുറയുന്നതിന്റെ ഭാഗമായി ചര്‍മ്മം വരണ്ടുണങ്ങി ഡ്രൈ സ്കിന്‍ ആകുന്നത് ഒരു ലക്ഷണമാണ്. മൂത്രം അസാധാരണമാം വിധം കടുംനിറത്തിലായി മാറുന്നതും നിര്‍ജലീകരണത്തിന്റെ സൂചനയാകാം. ജലാംശം കുറയുന്നതിന്റെ ഭാഗമായി ഊര്‍ജ്ജം കുറയുകയും ഇതുമൂലം കടുത്ത തളര്‍ച്ച നേരിടുകയും ചെയ്യാം. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ അത് ദഹനത്തെ ബാധിക്കുകയും ഇതുമൂലം മലബന്ധം നേരിടുകയും ചെയ്യാം
ഇടവിട്ട് തലവേദന വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദിവസത്തില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം. പേശീവേദന, പ്രത്യേകിച്ച് കാലില്‍ വേദന അനുഭവപ്പെടുന്നതും നിര്‍ജലീകരണത്തിന്റെ ഒരു സൂചനയായി വരുന്നതാണ്. വേണ്ടത്ര വെള്ളം കുടിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ശരീരത്തില്‍ ജലാംശം കുറവാണെങ്കില്‍ വായ ഡ്രൈ ആയി മാറുകയും വായ്നാറ്റവും പതിവാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക