മണ്ഡലകാലത്തിന്റെ ആരംഭ ദിവസമായ ഇന്നലെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 45000ലേറെ അയ്യപ്പന്മാരാണ് ശബരിമല ദർശനത്തിനായി എത്തിയത്. ഇന്ന് പുലർച്ചെ 2.30ന് പള്ളി ഉണർത്തലിനു ശേഷം മൂന്നു മണിക്ക് നട തുറന്നു. തുടർന്ന് 8 മണി മുതൽ 11. 30 വരെ നെയ്യഭിഷേകവും നടന്നു.
ഇന്നലെ മുതൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി തന്ത്രിയായ കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ ചുമതല ഏറ്റു. വൻ ഭക്തജന തിരക്കാണ് മണ്ഡലകാല ആരംഭ ദിനമായ ഇന്നലെ മുതൽ സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചു. ഇനി ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നട തുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക