എല്ലാവരുടെയും വീടുകളിലെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് പുളി. നമ്മള് മിക്ക കറികളിലും പുളി ചേര്‍ക്കാറുണ്ട്. മധുരത്തിന് പുളിപ്പിനും പേരുകേട്ട പുളി മധുരപലഹാരങ്ങളും കറികളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഭക്ഷണത്തിന് രുചി നല്ഡകുന്നതിന് പുറമെ പുളി ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുളി സഹായകമാണ്. കരളിനെയും ഹൃദയത്തെയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുളി മികച്ചതാണ്. ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് ഇത് നല്ലതാണ്. ഫ്ലേവനോയ്ഡുകള്‍ പോലെയുള്ള പോളിഫെനോളുകള്‍ പുളിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പുളി സഹായകമാണ്.
മോണരോഗങ്ങള്‍ക്കും മോണവീക്കത്തിനും പുളി വെള്ളം മികച്ചൊരു പ്രതിവിധിയാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ ഇല്ലാതാക്കും. ഒപ്പം ചെറിയ മുറിവുകള്‍, പൊള്ളലിന്റെ പാടുകള്‍ എന്നിവ ഇല്ലാതാക്കാനും പുളിക്ക് കഴിയും. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും ദ്രാവകം സന്തുലിതമാക്കുന്നതിനും ഉപയോഗിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് പുളി.
പുളിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, എന്നാല്‍ കൊഴുപ്പ് ഇതില്‍ തീരെയില്ല. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാല്‍ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുളിയില്‍ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാര്‍ബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന അമിലേസിന്‍ എന്ന എന്‍സൈമിനെ തടയുന്നതിലൂടെ നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക