മലയാളികളുടെ തനത് നാടന്‍ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് വാഴക്കൂമ്പ്. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാഴക്കൂമ്പും. എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടെ സമ്പന്ന ഉറവിടമാണ് വാഴക്കൂമ്പ്. പൊട്ടാസ്യം, ഫൈബര്‍ എന്നി പോഷകങ്ങളും ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
വാഴക്കൂമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങള്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തിക്കൊണ്ട് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ തടയാനും ഇത് സഹായകമാണ്.
മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നതില്‍ വാഴക്കൂമ്പ് പ്രധാന പങ്ക് വഹിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ വാഴക്കൂമ്പ് കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ വാഴക്കൂമ്പ് നല്ലതാണ്. രക്തക്കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക