എഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.
എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട്കട്ട് ഇതില്‍ നില്‍കിയിട്ടുണ്ട്. ചാറ്റ്സ് ടാബിന്റെ സ്ഥാനത്താണ് ഇത് നല്‍കിയിരിക്കുന്നത്.
നിലവില്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. താമസിയാതെ തന്നെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഫീച്ചര്‍ എത്തിക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളതെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ട്സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയാണ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക