കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (കെ-ഫോണ്‍) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ആകെ 28 ഒഴിവുകളാണ്. എന്‍.ഒ.സി. എക്സിക്യുട്ടീവ് (കാക്കനാട് നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. ശമ്പളം: 45000 രൂപ, യോഗ്യത: എന്‍ജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം (മുന്‍ഗണന: ഇലക്ട്രിക്കല്‍/ കമ്യൂണിക്കേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍). 40 വയസാണ് പ്രായപരിധി.
ജൂനിയര്‍ എന്‍ജിനീയര്‍ (തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസ്), ഒഴിവ്: 8, ശമ്പളം: 45000 രൂപ, യോഗ്യത: എന്‍ജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം (മുന്‍ഗണന: ഇലക്ട്രിക്കല്‍/ കമ്യൂണിക്കേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍), പ്രായം: 40. ഡിസ്ട്രിക്ട് എന്‍ജിനീയര്‍ (സംസ്ഥാനതലം), ഒഴിവ്: 14, ശമ്പളം: 45000 രൂപ, യോഗ്യത: എന്‍ജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം (മുന്‍ഗണന: ഇലക്ട്രിക്കല്‍/ കമ്യൂണിക്കേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍), പ്രായം: 40
നെറ്റ്വര്‍ക്ക് എക്സ്പേര്‍ട്ട് (കാക്കനാട് നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍), ഒഴിവ്: 1, ശമ്പളം: 75000 രൂപ, യോഗ്യത: എന്‍ജിനീയറിങ് ബിരുദം, സി.സി.എന്‍.പി./ ജെ.എന്‍.സി.പി., ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷം പ്രവൃത്തിപരിചയം. പ്രായപരിധി 40. മറ്റ് തസ്തികകള്‍: ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സി.എഫ്.ഒ.), കരാര്‍ കാലാവധി: 5 വര്‍ഷം, ഒഴിവ്: 1, ശമ്പളം: 1,08,764 രൂപ. പ്രായം: 45. അപേക്ഷ: www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 21.
പ്രതികരിക്കാൻ ഇവിടെ എഴുതുക