നട്ടെല്ലിന്റെ ഒരു വശത്തേക്കുള്ള അസാധാരണമായ വളവാണ് സ്കോളിയോസിസ് രോഗാവസ്ഥ എന്നു പറയുന്നത്. രോഗത്തിന്റെ ഘട്ടം അനുസരിച്ച് വളവ് ചെറുതോ വലുതോ ആയിരിക്കാം. എക്സ്റേയില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ വളവു കാണിക്കുന്ന എന്തും സ്കോളിയോസിസായി കണക്കാക്കുന്നു. കുട്ടിക്കാലത്തോ കൗമാരത്തിലോ ആവും മിക്കപ്പോഴും രോഗനിര്‍ണയം നടത്തുന്നത്.
വളവിനെ സൂചിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഇംഗിഷ് അക്ഷരമാലയിലെ ‘C’, ‘S; എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. നട്ടെല്ലിന്റെ സാധാരണ വളവുകള്‍ സെര്‍വിക്കല്‍, തൊറാസിക്, ലംബര്‍ ഭാഗത്താണ് സംഭവിക്കുന്നത്. എന്നാല്‍ ഈ സ്വാഭാവിക വളവുകള്‍ പെല്‍വിസിന് മുകളിലാണ്. ചലന സമയത്ത് അവ മെക്കാനിക്കല്‍ സമ്മര്‍ദം വിതരണം ചെയ്യുന്നതിനായി ഷോക്ക് അബ്സോര്‍ബറുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ചില ലക്ഷണങ്ങളിലൂടെ മെസ്കോളിയോസിസ് എന്ന രോഗാവസ്ഥയെ തിരിച്ചറിയാവുന്നതാണ്. മെസ്കോളിയോസിസ് ഉള്ള വ്യക്തി നില്ക്കുമ്പോള് ഒരു വശത്തേക്ക് അല്പം ചരിഞ്ഞതായി കാണപ്പെടുന്നു. തോളുകള്‍, അരക്കെട്ട് അല്ലെങ്കില്‍ ഇടുപ്പ് അസമമായി കാണപ്പെടുന്നതും പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഒരു ഷോള്‍ഡര്‍ ബ്ലേഡ് വലുതായി കാണപ്പെടുകയും ശരീരത്തിന്റെ ഒരു വശത്ത് മറുവശത്തേക്കാള്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വാരിയെല്ലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
നട്ടെല്ലിന് മുകളിലുള്ള ചര്‍മത്തിന്റെ രൂപമോ ഘടനയോ മാറുന്നു (ഡിമ്പിളുകള്, രോമമുള്ള പാടുകള്‍, നിറവ്യത്യാസങ്ങള്‍). അരക്കെട്ട് അസമമായി കാണപ്പെടുന്നു. ശരീരം മുഴുവന്‍ ഒരു വശത്തേക്ക് ചായുന്നതും ലക്ഷണമാണ്. നടുവിന് താഴെയായുള്ള വേദന കൂടാതെ മുറുക്കം അനുഭവപ്പെടുകയും കാലുകളില്‍ വേദനയും മരവിപ്പും (ഞരമ്പുകളില്‍ നിന്ന്) മെസ്കോളിയോസിസിനെ സൂചിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക