സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശകലാകാര പെൻഷൻ എന്നിങ്ങനെ നാലിനം ക്ഷേമപെൻഷനുകളാണ് 1600 രൂപയായി ഉയർത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് പെൻഷൻ തുക ഉയർത്തിയ വിവരം അറിയിച്ചത്.
നിലവിൽ ആയിരം രൂപയാണ് അവശ കലാകാരന്മാർക്ക് പെൻഷൻ തുകയായി നൽകുന്നത്. അവശ കായികതാരങ്ങൾ, സർക്കസ് കലാകാരന്മാർ, വിശ്വകർമ്മ എന്നിവർക്ക് യഥാക്രമം 1300, 1200, 1400 രൂപ എന്നിങ്ങനെയാണ് പ്രതിമാസം പെൻഷനായി നൽകിയിരുന്നത്. ഇതാണ് 1600 രൂപയായി വർധിപ്പിച്ചത്.
കഴിഞ്ഞദിവസം ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം ആയിരം രൂപ വരെ വർധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക