കേരള സർക്കാറിന്റെ ശുചിത്വ മിഷന് കീഴിലുള്ള വാഷ്(wash)പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിലെ 185 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു.
എസ് ഡബ്ലിയു എം സ്പെഷ്യലിസ്റ്റ്,എൽ ഡബ്ലിയു എം സ്പെഷ്യലിസ്റ്റ്, എന്നിവയിൽ സംസ്ഥാന അടിസ്ഥാനത്തിലും എസ് ഡബ്ലിയു എം കൺസൾട്ടന്റ്, എൽ ഡബ്ലിയു എം കൺസൾട്ടന്റ് എന്നിവയിൽ ജില്ലാ അടിസ്ഥാനത്തിലുമുള്ള നിയമനത്തിന് എംടെക്/ ബിടെക്/ എം എസ് ഡബ്ലിയു/ എംബി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടാതെ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനും അവസരമുണ്ട്. 45 വയസ്സിൽ താഴെയുള്ളവർക്ക് നവംബർ 30 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് വിശദവിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക വെബ്സൈറ്റായ http://cmd.kerala.gov.in സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക