തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്.
എന്നാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാവുന്ന ഒന്നാണ് നെയ്യ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ,ഡി, ഇ,കെ,ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.നെയ്യ് തണുപ്പുകാലത്ത് കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
നെയ്യ് കഴിക്കുന്നത് ചര്മ്മസംരംക്ഷണത്തിന് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന് സ്വഭാവിക തിളക്കം പ്രദാനം ചെയ്യുകയും ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യും.
ദഹനപ്രശ്നങ്ങളുള്ളവരും നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണത്തിന് മുമ്പ് നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാനും ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാനും നെയ്യ് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക