ക്രിസ്മസിനോട് അനുബന്ധിച്ച് വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് എര്‍ലി’ സെയില്‍ പ്രഖ്യാപിച്ചു.
2023 ഡിസംബര്‍ 2 മുതല്‍ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കായുള്ള ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കൂടാതെ എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റായ airindiaexpress.com-epw ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും ലഭിക്കും.
ബെംഗളൂരുവില്‍ നിന്ന് കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ചെന്നൈ-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും എയര്‍ലൈന്‍ അടുത്തിടെ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക