കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടിയ ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രത്തിന്റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. തികച്ചും സർപ്രൈസായിട്ടാണ് രണ്ടാം ഭാഗത്തേക്കുറിച്ചുള്ള നിർമാതാക്കളുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. മറ്റന്നാൾ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കാന്താര – എ ലെജൻഡ് ചാപ്റ്റർ 1 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹോംബാലെ ഫിലിംസാണ് സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഇത് വെറുമൊരു വെളിച്ചമല്ല, ദർശനം’ എന്ന ക്യാപ്ഷനോടെയാണ് പ്രഖ്യാപനം. ഇതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. ഭൂതകാലത്തിന്റെ വിശുദ്ധ പ്രതിധ്വനികളിലേക്ക് ചുവടുവെക്കൂ, എല്ലാ ഫ്രെയിമുകളിലും ദൈവികത ഇഴയുന്നു. അദൃശ്യമായ ഒരു കാഴ്ച്ചക്കായി മയങ്ങൂ! എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.
കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കാന്താര രണ്ട് പ്രദര്‍ശനത്തിനെത്തുക അടുത്ത വര്‍ഷം ആയിരിക്കും.
https://www.facebook.com/HombaleFilms/posts/915934533423431?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക