ജയ്പൂര്‍: രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഫലം ഡിസംബർ 3ന് അറിയാം.
രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
അമ്പത്തിഒരായിരത്തി എഴുന്നൂറ്റി അമ്പത്തി ആറു പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 5 കോടി 25 ലക്ഷമാണ് വോട്ടർമാർ. 1862 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക