തലമുടി കൊഴിച്ചില്‍ ഏവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണകള്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
ഇതിനായി ഒരു ഗ്ലാസ് ജാറിലേയ്ക്ക് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണയും തുല്യ അളവിലെടുക്കുക. ശേഷം ഇതിലേയ്ക്ക് അൽപം ഉലുവയും കറിവേപ്പിലയും ചേർക്കുക. പ്രോട്ടീനും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതാണ് കറിവേപ്പില. ഇവ മുടി കൊഴിച്ചിൽ തടയുന്നതോടൊപ്പം തലമുടി വളർച്ചയ്ക്ക് ഏറേ സഹായിക്കും. ഈ മിശ്രിതം തയ്യാറാക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രം തലമുടിയില്‍ പുരട്ടുക. ശേഷം മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക