പനീര്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്. പനീര്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. പനീര്‍ തയ്യാറാക്കാൻ അത്ര പ്രയാസമില്ല. പനീർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകള്‍
ഫുള്‍ ഫാറ്റ് മില്‍ക്ക് 2 ലിറ്റര്‍
ഫ്രഷ് ക്രീം 200 ഗ്രാം
വിനിഗര്‍/ ചെറുനാരങ്ങാനീര് നാലോ അഞ്ചോ ടീസ്പൂണ്‍
ഇത്രയും ചേരുവകള്‍ കൊണ്ട് 500 ഗ്രാം പനീര്‍ ആണ് തയ്യാറാക്കാൻ സാധിക്കുക.
തയ്യാറാക്കുന്നത്
ആദ്യം കുറച്ച് വെള്ളത്തില്‍ വിനിഗര്‍/ ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിച്ച് ഇത് മാറ്റിവയ്ക്കാം. ഇനി പാല് ചൂടാക്കാൻ വയ്ക്കണം. കുറഞ്ഞ തീയില്‍ തിളപ്പിച്ച് ഇളക്കിയെടുക്കുകയാണ് വേണ്ടത്. കുറഞ്ഞ തീയിലേ ഇത് ചെയ്യാവൂ. പാല് നന്നായി തിളച്ചുകിട്ടുമ്പോള് ഇതിലേക്ക് ക്രീം ചേര്‍ക്കണം.
ക്രീം കൂടി ചേര്‍ത്ത് വീണ്ടും അല്പനേരം ഇളക്കിക്കൊടുത്ത്, അതിന് ശേഷം വെള്ളവും വിനിഗറും/ ചെറുനാരങ്ങാനീരും യോജിപ്പിച്ച് വച്ചത് കൂടി ചേര്‍ക്കുക. ഇതോടെ പതുക്കെ പാല് പിരിഞ്ഞുതുടങ്ങും. നന്നായി പിരിഞ്ഞുകഴിഞ്ഞാല്‍ തീ അണയ്ക്കണം. ശേഷം ഇത് ഒരു അരിപ്പയില്‍ ഒരു നേര്‍ത്ത കോട്ടണ്‍ തുണി വിരിച്ച് അതിലേക്ക് പകര്‍ന്ന് വെള്ളം മുഴുവനായി ഊറ്റിക്കളയണം.
വെള്ളം വാര്ന്നുകഴിഞ്ഞാല് ഒന്നുരണ്ട് തവണ സാധാരണ- പച്ചവെള്ളം കൊണ്ട് ഒന്നുകൂടി ഇത് കഴുകിയെടുക്കണം. തുണി കിഴി കെട്ടി ഇതിന് മുകളില്‍ കനമുള്ള എന്തെങ്കിലും വയ്ക്കുക. അല്പസമയം കഴിയുമ്പോഴേക്ക് പനീര്‍ കട്ടിയായി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക