അടുത്തമാസം യുഎഇയിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ടീമിനെ ബിസിസി ഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനൊപ്പം 4 റിസർവ് താരങ്ങളും മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളും ടീമിലുണ്ട്.
ഇതിൽ സ്റ്റാൻഡ് ബൈ താരങ്ങൾ മാത്രമായിരിക്കും ടീമിനൊപ്പം യാത്ര ചെയ്യുക. പഞ്ചാബ് താരമായ ഉദയ് സഹറൻ ആയിരിക്കും അണ്ടർ 19 ഏഷ്യാകപ്പിൽ ടീമിനെ നയിക്കുക. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലെ റിസർവ് താരമായിരുന്നു ഉദയ് സഹറൻ.
അർഷിൻ കുൽക്കർണി, ആദർശ് സിംഗ്, രുദ്ര മായൂർ പട്ടേൽ, സച്ചിൻദാസ്, പ്രിയൻഷു മോലിയ, മുഷീർ ഖാൻ, ഉദയ് സഹറൻ ( ക്യാപ്റ്റൻ), ആരവല്ലി അവിനാഷ് റാവു, (wk), സ്വാമി കുമാർ പാണ്ടെ( വൈസ് ക്യാപ്റ്റൻ ), മുരുകൻ അഭിഷേക്, ഇന്നേഷ് മഹാജൻ (wk),ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, നമന്‍ തിവാരി എന്നിവരടങ്ങുന്നതാണ് 15 അംഗ ഏഷ്യാ കപ്പ് ടീം.
പ്രേം ദിവാകർ, അൻഷ് ഗോസായി, Md അമ്മാൻ എന്നിവരാണ് ടീമിലെ സ്റ്റാൻഡ് ബൈ താരങ്ങൾ. അഫ്ഗാനിസ്ഥാന് എതിരെ ഡിസംബർ എട്ടിനാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. ഏഷ്യാകപ്പിൽ ഇത്തവണ ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവർക്കൊപ്പം ജപ്പാനും കളിക്കുന്നുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിലും ചാമ്പ്യന്മാരായ ഇന്ത്യൻ ടീം അണ്ടർ 19 ഏഷ്യാ കപ്പിൽ 8 തവണയിലധികം ജേതാക്കൾ ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക