പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് വളരെ നല്ല അനുഭൂതി സമ്മാനിക്കുന്ന ഒരിടമാണ് ചൂരൽമല വെള്ളച്ചാട്ടം. വയനാട് ജില്ലയിലെ ചെമ്പ്രയിൽ നിന്ന് 10 കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന് 14 കിലോമീറ്ററും ആണ് ചൂരൽമല വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
അത്യാവശ്യം ആഴം ഉള്ള ഒരു കുഴിയാണ് ഇത്. 20 അടി പൊക്കത്തിൽ നിന്ന് വെള്ളം ചാടുന്നിടം, ഒരു നാച്ചുറൽ പൂൾ തന്നെയാണ്. പ്രകൃതിരമണീയമായ മേപ്പാടിയിലെ ഒരു കൊച്ചു ഹൈറേഞ്ച് ആണ് ചൂരൽമല.
തിക്കും തിരക്കും ഒന്നുമില്ലാതെ മനസ്സമാധാനത്തോടെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാവുന്ന അധികമാരും എത്തിപ്പെടാത്ത ഭംഗിയുള്ള ഒരിടം. മേപ്പാടിയിൽ നിന്നും ആറ് കിലോമീറ്റർ ചൂരൽമല റോഡിലൂടെ പോയാൽ വെള്ളച്ചാട്ടത്തിന് അടുത്തെത്താം. യാത്ര സുഖകരം ആക്കുന്നതിന് അത്യാവശം നല്ല റോഡുകൾ തന്നെയാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക