16 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഐഎം നേതാവ് പോലീസ് പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് കേസിന് ആസ്പദമായ സംഭവം. ചെർപ്പുളശ്ശേരിയിലെ സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗവുമായ കെ അഹമ്മദ് കബീറിനെയാണ് പോക്സോ കേസിൽ പോലീസ് പിടികൂടിയത്.
പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെകസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഉടൻതന്നെ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക