‘മാർക്ക് ആന്റണി’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനായ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നു. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഡിസംബർ 15ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരാകും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇരുവരുടെയും കുടുംബങ്ങളോ സുഹൃത്തുക്കളോ ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ആദിക്ക് രവിചന്ദ്രൻ തമിഴ് താരം വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി ടൈം ട്രാവൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചിത്രം മാർക്ക് ആന്റണി വൻ ഹിറ്റായിരുന്നു. നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിൽ വിശാലിനെ കൂടാതെ എസ് ജെ സൂര്യ, സുനിൽ, ശെൽവരാഘവൻ, ഋതു വർമ്മ, ജി മഹേന്ദ്രൻ, നിഴൽകൾ രവി, റെഡിൻ കിംഗ്സ്ലെ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്നിരുന്നു.
എർലന്റ് കുമാർ നിർമ്മിച്ച് അജിത്ത് നായകനാകുന്ന എ കെ 63 ആണ് ആദിക് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക