തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഡിജിറ്റല്‍ പണമിടപാട് സൗകര്യം വരുന്നു. ജനുവരി മുതല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി.
ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക.
യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഇതിനൊക്കെ സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും. ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും.
ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകള്‍ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക