ചൈനയിൽ ശ്വാസകോശ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യ. ഇന്ത്യയിലെ ഉത്തരാഖണ്ഡ്, തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കണം എന്ന് ആശുപത്രികൾക്കും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്കും നിർദ്ദേശമുണ്ട്. ചൈനയിൽ ശ്വാസകോശരോഗങ്ങൾ പകരുന്നതിനിടെ നേരത്തെ കേന്ദ്രവും ജാഗ്രത നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക