തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 498 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
PA 110927 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ഭാഗ്യം നേടിയത്. PK 300575 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം.
എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിൽ ഫലമറിയാം.
സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ് തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരുമാസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നതാണ് നിബന്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക