ടൊയോട്ട ലാൻഡ് ക്രൂയിസറുകളിൽ ഏറ്റവും മികച്ച ഓഫ്റോഡർ ആണ് 70 സീരീസ്. ഇതിന്റെ പുതിയ പതിപ്പ് ഇപ്പോൾ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
കരുത്തിലും പരുക്കൻ ലുക്കിലുമാണ് പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 70 മോഡലും ശ്രദ്ധ കൊടുത്തിരിക്കുന്നത്. പഴയ പേര് നിലനിർത്തുമ്പോഴും പുതിയ ഡിസൈനും എഞ്ചിനുമാണ് 70യുടെ 2024 പതിപ്പിലുള്ളത്.
2.8L 1GD-FTV ഡയറക്ട്-ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ കരുത്തിലാണ് വാഹനം എത്തുന്നത്. എഞ്ചിൻ 204 PS പവറും 500 Nm പീക് ടോർക്കും ഉത്പാദിപ്പിക്കും.
6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. ഒരു പാർട്ട് ടൈം 4WD സിസ്റ്റത്തിലൂടെ നാല് വീലുകളിലേക്കും എഞ്ചിൻ പവർ നൽകും.
130 ലിറ്റർ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. ലാഡർ ഫ്രെയിം ഷാസിയാണ് വാഹനത്തിലുള്ളത്. ആധുനികമായ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.
ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകൾ, സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്സി), ആക്ടീവ് ട്രാക്ഷൻ കൺട്രോൾ (എ-ടിആർസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ് എന്നീ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. ജപ്പാനിൽ 27 ലക്ഷം ഇന്ത്യൻ രൂപയാണ് ലാൻഡ് ക്രൂയിസർ 70 സീരീസിന് വിലവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക