ഐഖൂ നിയോ 9 സീരീസിന്റെ ലോഞ്ച് ടൈംലൈനും ഡിസൈനും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐഖൂ സീരീസിൽ ഐഖൂ നിയോ 9, ഐഖൂ നിയോ 9 പ്രൊ എന്നീ രണ്ട് ഫോണുകൾ ഉണ്ടാകും.
അടുത്ത വർഷം ആദ്യം നിയോ 9 സീരീസ് അവതരിപ്പിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അടുത്ത മാസം ആദ്യം അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് കമ്പനി.
ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡിസംബറിൽ ലോഞ്ച് ചെയ്യും. പ്രഖ്യാപനത്തിനൊപ്പം, നിയോ 9 ഡിസൈനിന്റെ ഒരു ടീസർ ചിത്രവും ഐഖൂ പങ്കിട്ടു
ഐഖൂ നിയോ 9 കടും ചുവപ്പ് നിറത്തിലാണ് എത്തുന്നത്. പവർ ബട്ടണും വോളിയം കീകളും ഫോണിന്റെ വലതുവശത്താണ്. ഡ്യുവൽ റിയർ ക്യാമറകൾ, വളഞ്ഞ അരികുകൾ, മെറ്റാലിക് ഫ്രെയിം എന്നിവയ്ക്കൊപ്പം ഐഖൂ നിയോ 9 കാണപ്പെടുന്നു.
ഐഖൂ നിയോ 9 സീരീസിൽ 6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ടായിരിക്കും. ഐഖൂ നിയോ 9 Qualcomm Snapdragon 8 Gen 2 SoC അടിസ്ഥാനമാക്കിയുള്ളതായിരിക്കാം.
16GB വരെ റാമും 256GB ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിന് ഉണ്ടെന്നും അവകാശപ്പെടുന്നു. ഐഖൂ നിയോ 9 സീരീസിന് 50MP സോണി IMX920 പ്രൈമറി ക്യാമറ ഉണ്ടായിരിക്കും. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക