നിങ്ങൾ ഒരു കേര കർഷകൻ ആണോ. തെങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ.എങ്കിൽ നിങ്ങൾ ഇനി വിഷമിക്കേണ്ട. വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാർ റെഡിയാണ്.
തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉൾപ്പെടെ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി തെങ്ങിന്റെ ചങ്ങാതിമാർക്കായുള്ള നാളികേര വികസന ബോർഡിന്റെ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
നാളികേര വികസന ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിൽ ആരംഭിച്ച കോൾ സെന്ററിന്റെ പ്രവർത്തനത്തിലൂടെ കേരളത്തിൽ എവിടെയും ഉള്ള കേരകർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.
കേരകർഷകർക്ക് വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നുതളിക്കൽ,രോഗ കീടനിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തു തേങ്ങ സംഭരണം തുടങ്ങി നിരവധി സേവനങ്ങൾക്ക് കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോൾ സെന്റ് റൂമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് കർഷകർക്ക് 0484 -2377266 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക