ശരീരത്തിൻറെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മോശമാവുകയും ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയിഡ് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എതൊക്കെയാണെന്ന് നോക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കൂടിയ അളവിൽ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയ്ക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം ഇവ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകൾ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഒപ്പം പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപേക്ഷിക്കുക. ഉയർന്ന അളവിൽ ഉപ്പ് ചേർത്ത സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും ധാതുക്കൾ കൂടുതലായതിനാലാണ് തൈറോയിഡ് ഉള്ളവർ ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.
കഴിക്കേണ്ട ഭക്ഷണങ്ങൾ
നാരങ്ങാ വെള്ളം ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവ തൈറോയ്ഡിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബർ അടങ്ങിയ ഭക്ഷണം ദഹനത്തെ നിയന്ത്രിക്കാനും മോശം വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
സെലിനിയം അടങ്ങിയ ബ്രസീൽ നട്സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് തെെറോയ്ഡ് നിയന്ത്രിക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും.
അശ്വഗന്ധ, ശതാവരി പോലുള്ള ചെടികൾ തൈറോയ്ഡിൻറെ ആരോഗ്യത്തിന് നല്ലതാണ്. അതിനാൽ ഇവ ചേർത്ത് തയാറാക്കുന്ന ഹെർബൽ ചായ ഹൈപോതൈറോയ്ഡിസത്തെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക