മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നതായി റിപ്പോർട്ട്. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്.
അതേസമയം അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ് അനധികൃതമായി ബോട്ട് എത്തിയത്.
അപകടത്തിന് ഇടയാക്കിയ ബോട്ട് കണ്ടെത്താൻ പൊലീസും ഫിഷറീസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക