നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഇതൊരു മികച്ചൊരു പ്രതിവിധിയാണ്. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒരു പഴുത്ത പപ്പായയുടെ ചെറിയ കഷണം മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോഗിക്കാം.
പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്, ഒരു ടീസ്പൂണ്‍ ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക