ആപ്പിൾ ഐഫോൺ 15 സീരീസിന്റെ വിൽപ്പന ആരംഭിച്ച് മാസങ്ങളെയായതുള്ളു. എന്നാൽ ഇപ്പോൾ തന്നെ അടുത്ത വർഷത്തെ ഐഫോൺ 16 ലൈനപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സൂചനകളും പ്രചരിക്കുകയാണ്.
ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറങ്ങാൻ ഒരു വർഷം ബാക്കിയുണ്ടെങ്കിലും ഫോണിന്റെ സവിശേഷതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ധാരാളം വരുന്നുണ്ട്. ഐഫോൺ 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും വലിയ അപ്ഗ്രേഡുകളുമായി വരുമെന്നാണ് ഈ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
ഐഫോണ്‍ 16 പ്രോ മാക്സിന്റെ ഡിസ്പ്ലെയ്ക്ക് 6.86-ഇഞ്ച് വലിപ്പം കണ്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ആപ്പിള്‍ അടുത്ത വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സര്‍പ്രൈസ് ഐഫോണ്‍ 16 അള്‍ട്രാ ആയിരിക്കാം. അള്‍ട്രാ വിവരണമുള്ള ഒരു ഫോണ്‍ ആപ്പിള്‍ പുറത്തിറക്കാന്ഒരുങ്ങുന്നു എന്ന് ഒരു വര്‍ഷത്തിലേറെയായി പറഞ്ഞു കേട്ടിരുന്നു.
ഐഫോണ്‍ 16 പ്രയോക്ക് 6.27-ഇഞ്ച് എല്‍ടിപിഓ ഡിസ്പ്ലെയും, പ്രോ മാക്സിന് 6.86-ഇഞ്ച് എല്‍ടിപിഓ സ്ക്രീനും ആണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് 120 ഹെട്സ് റിഫ്രെഷ് റേറ്റ് അടക്കം നൂതന സാങ്കേതികവിദ്യകള്‍ പ്രതീക്ഷിക്കുന്നു.
ഏകദേശം 10 മാസം കഴിഞ്ഞ് പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന ഐഫോണ്‍ 16 പ്രോ മോഡലില്‍ 5 മടങ്ങ് റീച് ലഭിക്കുന്ന ടെട്രാപ്രിസം ടെലിഫോട്ടോ ഒപ്ടിക്കല്‍ സൂംലെന്‍സ് ഉള്‍പ്പെടുത്തിയേക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ. ഐഫോണ്‍ 16 പ്രോ, 16 പ്രോ മാക്സ് മോഡലുകള്‍ക്ക് രണ്ടിനും 5എക്സ് ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടുത്തുമെന്നാണ് കുവോ പറയുന്നത്.
പ്രോയുടെ ബാറ്ററിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമായ ചില മാറ്റങള് ആപ്പിള്‍ കൊണ്ടുവന്നേക്കാമെന്ന് അവകാശവാദം. ബാറ്ററിയുടെ വലിപ്പം ഏകദേശം 2.5 ശതമാനം വര്ദ്ധിച്ചേക്കാമെന്നതുകൂടാതെ, ഐഫോണ്‍ 16 പ്രോ മോഡലുകളുടെ ബാറ്ററികള്‍ മെറ്റാലിക് ഫോയില്‍ കേസിങിലേക്ക് മാറ്റും.
വേഗമേറിയതും കാര്യക്ഷമവുമായ 5ജി കണക്റ്റിവിറ്റി നൽകുന്നതിനായി ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ X75 സെല്ലുലാർ മോഡവും ഐഫോൺ 16 പ്രോ സീരീസ് ഫോണുകളിൽ കമ്പനി നൽകും.
സാധാരണ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നീ ഡിവൈസുകളിൽ സ്നാപ്ഡ്രാഗൺ X70 മോഡം ഉപയോഗിക്കുമെന്നും സൂചനകളുണ്ട്. ഏറ്റവും പുതിയ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവിലെല്ലാം സ്നാപ്ഡ്രാഗൺ X70 മോഡമാണുള്ളത്.
ഐഫോൺ 16 പ്രോ മോഡലിൽ വൈഫൈ 7 കണക്റ്റിവിറ്റി നൽകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നീ ഡിവൈസുകൾ വൈഫൈ 6ഇയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം പുറത്തിറങ്ങിയ പ്രോ മോഡലുകളിൽ വൈഫൈ 6ഇ സപ്പോർട്ടുണ്ട്. മികച്ച സൂമിനായി ഐഫോൺ 16 പ്രോ മോഡലുകളിൽ 12 മെഗാപിക്സൽ ടെട്രാ-പ്രിസം ലെൻസ് ഉണ്ടായിരിക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക