സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രാഘവ ലോറൻസും എസ് ജെ സൂര്യയും അഭിനയിച്ച ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിൾ എക്സ്’. ദീപാവലി റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 8-ന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തേകേയൻ സന്താനവും എസ് കതിരേശനും ചേർന്ന് നിർമ്മിച്ച ജിഗര്‍തണ്ട നവംബർ 10നാണ് റിലീസ് ചെയ്തത്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം കസറുകയാണ്.
റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിട്ടപ്പോള്‍ മുപ്പത്തി മൂന്ന് കോടിയാണ് ജിഗർതണ്ട 2 നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കിയത്. എസ്ജെ സൂര്യ, ലോറന്‍സ്, നിമിഷ എന്നിവര്‍ക്ക് ഒപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
സിദ്ധാർഥ്, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക