കോഴിക്കോട് ജില്ലയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരി വെള്ളച്ചാട്ടം. ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം ഉള്ളത്. കോഴിക്കോട്ടു നിന്നും 53 കിലോമീറ്റർ പിന്നിട്ടാൽ പ്രകൃതി ഒരുക്കിയ അദ്ഭുത വെള്ളച്ചാട്ടത്തിലേക്ക് എത്താം. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിലൊന്നായ തുഷാരഗിരി വെള്ളച്ചാട്ടം.
ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.
ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ ചാലിപ്പുഴ ഇവിടെ മൂന്നായി പിരിയുകയും അത് മൂന്നു വെള്ളച്ചാട്ടങ്ങളായി മാറുകയും ചെയ്യുന്നു. ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒന്നിച്ചുപറയുന്ന പേരാണ് തുഷാരഗിരി.
മഞ്ഞുപെയ്യുന്ന മല പോലെയാണ് ചില സമയങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ ഇവിടം തോന്നിക്കുന്നത്.
ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്.
തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഉഷാറാക്കും. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണീ വെള്ളച്ചാട്ടം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്.
ഇവിടെയെത്തുന്ന സാഹസികര്‍ക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു ദീര്‍ദൂര നടത്തം പരീക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്.
500 വർഷം പഴക്കമുള്ള താന്നി മരമാണ് തുഷാരഗിരിയിലെ മറ്റൊരാകർഷണം. താന്നിമുത്തശ്ശി എന്നാണിതിനെ ഇവിടുള്ളവർ വിളിക്കുന്നത്. തേൻപാറ ട്രക്കിങ്, അവിഞ്ഞിത്തോട്, തോണിക്കയം എന്നിവിടങ്ങളിലേക്ക് ട്രക്കിങ് റൂട്ടുകളും തുഷാരഗിരിയിൽ നിന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക