തമിഴ്നാട്ടിൽ ബസ് അപകടത്തിൽ ഒരു മരണം. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് 45 പേരുമായി പോവുകയായിരുന്ന ബസ് ചെങ്കല്‍പട്ട് ജില്ലയ്ക്ക് സമീപം കുഴിയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരന് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപം ചെങ്കല്‍പട്ട് ജില്ലയ്ക്ക് സമീപം ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ചെങ്കല്‍പട്ട് താലൂക്ക് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം സംഭവസ്ഥലത്ത് നിന്ന് പുറത്തെടുത്തു. തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക