ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കാതൽ ദി കോർ’. സ്വവർഗാനുരാഗി ആയ കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ചൊരു സിനിമാനുഭവം ആയിരുന്നു. കാതൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കാതലിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും വേദനയും ചില സംഭാഷണങ്ങളും കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒപ്പം ‘വിപ്ലവാത്മകമായ വിജയം’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു കഥാപാത്രം ചെയ്യാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിക്കണം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
നവംബർ 23നാണ് കാതൽ ദ കോർ തിയറ്ററിൽ എത്തിയത്. ഓമന എന്ന കഥാപാത്രമായി ജ്യോതിക എത്തിയപ്പോൾ മാത്യു ദേവസി ആയാണ് മമ്മൂട്ടി എത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്, ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക