ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വച്ചുണ്ടായ പ്രണയത്തെ തുടർന്ന് 2018 ഡിസംബർ 22നാണ് വിവാഹിതരായത്.
ഇരുവർക്കും നില എന്നൊരു മകളുമുണ്ട്. 2021 ലാണ്പേളി നിലയ്ക്ക് ജന്മം നൽകിയത്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് താരം. പേളിയും ശ്രീനിഷിനേയും പോലെ നിരവധി ആരാധകരാണ്കുഞ്ഞു നിലക്കും ഉള്ളത്.
ഇപ്പോഴിതാ നിലയെ നെഞ്ചോട് ചേർത്ത് ഇരിക്കുന്ന ഫോട്ടോഷോട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. “എന്നെ അമ്മയാവാൻ പഠിപ്പിച്ചത് നീയാണ്” എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി കുറിച്ചത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വന്നത്. നേരത്തെ തന്റെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക